ഓക്ലന്റ് -വനിതാ ലോകകപ്പ് ഫുട്ബോളില്‍ പെനാല്‍ട്ടികളുടെ പെരുമഴയാണ്. അതില്‍ പകുതിയോളം പതിരായി. ആദ്യ എട്ട് കളികളിലും റഫറിമാര്‍ പെനാല്‍ട്ടിക്ക് വിസിലൂതി. എന്നാല്‍ നാലെണ്ണം മാത്രമാണ് ഗോളായത്.
നോര്‍വെക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ ആതിഥേയരായ ന്യൂസിലാന്റിന്റെ പരിചയസമ്പന്നയായ സ്ട്രൈക്കര്‍ റിയ പെഴ്സിവാല്‍ ക്രോസ്ബാറിനു മുകളിലൂടെ പെനാല്‍ട്ടി പറത്തുകയായിരുന്നു. എങ്കിലും ന്യൂസിലാന്റ് ജയവുമായി രക്ഷപ്പെട്ടു. സ്പെയിനിനു വേണ്ടി ഏറ്റവുമധികം ഗോളടിച്ച ജെന്നിഫര്‍ ഹെര്‍മോസോയുടെ കിക്ക് കോസ്റ്ററീക്കന്‍ ഗോളി തടുക്കുകയായിരുന്നു.
രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവുമധികം ഗോളടിച്ച കളിക്കാരിയാണ് കാനഡയുടെ ക്രീസ്റ്റീന്‍ സിന്‍ക്ലയര്‍. പക്ഷെ നൈജീരിയന്‍ ക്യാപ്റ്റന്‍ ചിയാമാക നദോസിയെ പെനാല്‍ട്ടി സ്പോടില്‍ നിന്ന് കീഴടക്കാന്‍ സിന്‍ക്ലയറിന് സാധിച്ചില്ല. അമേരിക്കന്‍ നായിക അലക്സ്് മോര്‍ഗന്റെ ഷോട്ട് വിയറ്റ്നാം ഗോളി ട്രാന് തി കിമ്മും രക്ഷപ്പെടുത്തി.






