കൊളംബൊ - ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന്‍ ലീഡിലേക്ക്. 166 ന് ആതിഥേയരെ ഓളൗട്ടാക്കിയ ശേഷം സന്ദര്‍ശകര്‍ രണ്ടിന് 145 ലെത്തി. ആദ്യ ടെസ്റ്റ് പാക്കിസ്ഥാനാണ് ജയിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയെ അബ്‌റാര്‍ അഹമദും (4-69) നസീം ഷായും (3-41) ചേര്‍ന്നാണ് ഒതുക്കിയത്. ധനഞ്ജയ ഡിസില്‍വയും (57) ദിനേശ് ചണ്ടിമലും (34) രമേശ് മെന്‍ഡിസും (27) മാത്രമേ പിടിച്ചുനിന്നുള്ളൂ.
പാക്കിസ്ഥാന് ആദ്യ ടെസ്റ്റിലെ ഹീറോ ഇമാമുല്‍ ഹഖിനെയും ഷാന്‍ മസൂദിനെയുമാണ് (51) നഷ്ടപ്പെട്ടത്. അബ്ദുല്ല ശഫീഖും (74 നോട്ടൗട്ട്) ക്യാപ്റ്റന്‍ ബാബര്‍ അസമുമാണ് (8 നോട്ടൗട്ട്) ക്രീസില്‍. 101 പന്തിലാണ് പാക്കിസ്ഥാന്‍ 100 റണ്‍സ് പിന്നിട്ടത്. അബ്ദുല്ല ശഫീഖ് 49 പന്തിലും ഷാന്‍ മസൂദ് 44 പന്തിലും അര്‍ധ ശതകം പിന്നിട്ടു.






