സോള്‍ - ലോക ഒന്നാം നമ്പര്‍ സഖ്യത്തെ അട്ടിമറിച്ച് ഇന്ത്യന്‍ ഡബ്ള്‍സ് ജോഡി സത്വിക് സായ്രാജും ചിരാഗ് ഷെട്ടിയും തുടര്‍ച്ചയായ രണ്ടാമത്തെ ടൂര്‍ണമെന്റിലും ചാമ്പ്യന്മാരായി. ടോപ് സീഡുകളായ ഫജര്‍ അല്‍ഫിയാന്‍-മുഹമ്മദ് റിയാന്‍ അര്ദിയാന്തൊ (ഇന്തോനേഷ്യ) കൂട്ടുകെട്ടിനെ 17-21, 21-13, 21-14 ന തോല്പിച്ച് കൊറിയന്‍ ഓപണില്‍ അവര്‍ കിരീടം നേടി. കഴിഞ്ഞ ഇന്തോനേഷ്യന്‍ ഓപണിലും ജേതാക്കളായിരുന്നു അവര്‍. ലോക മൂന്നാം നമ്പറായ സത്വികും ചിരാഗും 21-15, 24-22 ന് ന് രണ്ടാം സീഡുകളായ ചൈനയുടെ ലിയാംഗ് വെയ് കെംഗ്-വാംഗ് ചാംഗ് സഖ്യത്തെയാണ് സെമിയില്‍ തോല്പിച്ചത്.
ഈ വര്‍ഷം മൂന്നാമത്തെ കിരീടത്തിലേക്കാണ് ഇന്ത്യന്‍ സഖ്യം മുന്നേറിയത്. സ്വിസ് ഓപണിലും അവര്‍ ചാമ്പ്യന്മാരായിരുന്നു.






