എമേജിംഗ് കപ്പ്: ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ കിരീടത്തിലേക്ക്

കൊളംബൊ - ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് ഫൈനലില്‍ പകരം ചോദിച്ച് ഏഷ്യന്‍ എമേജിംഗ് കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ കിരീടത്തിലേക്ക്. എട്ട് വിക്കറ്റിന് 352 റണ്‍സെടുത്ത പാക്കിസ്ഥാനെതിരെ ഇരുപത്തൊമ്പതോവറില്‍ ആറിന് 180 ലേക്ക് ഇന്ത്യ തകര്‍ന്നു. മുന്‍നിര തകര്‍ത്തടിച്ചാണ് പാക്കിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 
ഓപണര്‍മാരായ സായിം അയ്യൂബും (51 പന്തില്‍ 59) സാഹിബ്‌സാദ ഫര്‍ഹാനും (62 പന്തില്‍ 65) പതിനേഴോവറില്‍ സ്‌കോര്‍ 120 കടത്തി. ഇരുവരും പുറത്തായ ശേഷം ഉമൈര്‍ യൂസുഫും (35 പന്തില്‍ 35) തയ്യബ് താഹിറും (71 പന്തില്‍ 108) കടിഞ്ഞാണേറ്റെടുത്തു. 12 ബൗണ്ടറിയും നാല് സിക്‌സറുമുണ്ട് തയ്യബിന്റെ ഇന്നിംഗ്‌സില്‍. 
 

Latest News