മാഞ്ചസ്റ്റര്‍ - ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. ആദ്യ ഇന്നിംഗ്സില്‍ 275 റണ്‍സ് ലീഡ് വഴങ്ങിയ ഓസീസിന് രണ്ടാം ഇന്നിംഗ്സില്‍ 214 റണ്‍സെടുക്കുമ്പോഴേക്കും അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടു. ഇംഗ്ലണ്ടിനെ വീണ്ടും ബാറ്റ് ചെയ്യിക്കാന്‍ ഓസീസിന് 61 റണ്‍സ് കൂടി വേണം.
മാര്‍നസ് ലാബുഷൈന്റെ സെഞ്ചുറിയാണ് (111) ഓസീസിന് സമനില പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ മൂന്നാം ദിനം ചായക്ക് മുമ്പ് ലാബുഷൈനെ ജോ റൂട്ട് പുറത്താക്കി. മാര്‍ക്ക് വുഡാണ് നേരത്തെ ഓസീസ് മുന്‍നിരയെ തകര്‍ത്തത്. ഉസ്മാന് ഖ്വാജയെയും (18) സ്റ്റീവ് സ്മിത്തിനെയും (17) ട്രാവിസ് ഹെഡിനെയും (1) വുഡ് പുറത്താക്കി. ഡേവിഡ് വാണറെ (28) ക്രിസ് വോക്സ് ബൗള്‍ഡാക്കി.






