പാരിസ് - ഇറ്റലിയുടെയും പി.എസ്.ജിയുടെയും ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ഡോണരൂമയുടെ പാരിസിലെ വസതിയില്‍ സായുധ മോഷ്ടാക്കള്‍ അതിക്രമിച്ചു കയറുകയും താരത്തെയും കാമുകിയെയും കെട്ടിയിടുകയും ചെയ്തതായി റിപ്പോര്‍ട്ട്. നിസ്സാര പരിക്കുള്ള ഗോള്‍കീപ്പറെ പിന്നീട് ആശുപത്രിയില്‍ ചികിത്സിക്കേണ്ടി വന്നു.
ആഭരണങ്ങളും വാച്ചുകളും മറ്റ് ആഡംബര വസ്തുക്കളുമുള്‍പ്പെടെ ഏതാണ് അഞ്ച് ലക്ഷം യൂറോയുടെ വസ്തുവകകളുമായാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്.
ഏതാനും വര്‍ഷത്തിനിടെ നിരവധി പി.എസ്.ജി കളിക്കാരാണ് മോഷണശ്രമത്തിന് ഇരയായത്. പ്രെസ്നല്‍ കിംപെംബെ, മാര്‍ക്വിഞ്ഞോസ്, തിയാഗൊ സില്‍വ, എയിംഗല്‍ ഡി മരിയ, ഡാനി ആല്‍വേസ്, എറിക് മാക്സിം ചൂപൊ മോടിംഗ്, സെര്‍ജിയൊ റിക്കൊ, മൗറൊ ഇകാര്‍ഡി എന്നിവരുടെ വസതിയില്‍ മോഷണശ്രമം അരങ്ങേറിയിരുന്നു. 2021 ല്‍ മാര്‍ക്വിഞ്ഞോസിന്റെയും ഡി മരിയയുടെയും വസതിയില്‍ കടന്നുകയറിയ നാലു പേരെ കഴിഞ്ഞ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു.






