സില്‍വക്ക് ഗുരുതര പരിക്ക്, കരിയര്‍ അവസാനിച്ചേക്കും

മഡ്രീഡ് - മാഞ്ചസ്റ്റര്‍ സിറ്റിയുടെയുടെയും സ്‌പെയിനിന്റെയും മുന്‍ പ്ലേമേക്കര്‍ ഡാവിഡ് സില്‍വക്ക് ഇടതു കാല്‍മുട്ടില്‍ ഗുരുതര പരിക്ക്. സില്‍വ ഇപ്പോള്‍ സ്പാനിഷ് ലീഗില്‍ റയല്‍ സൊസൈദാദിനാണ് കളിക്കുന്നത്. പുതിയ സീസണിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. അടുത്തയാഴ്ച സ്‌പെഷ്യലിസ്റ്റിനെ കണ്ടാലേ പരിക്കിന്റെ ഗൗരവം വ്യക്തമാവൂ. വരും സീസണില്‍ എന്തായാലും കളിക്കാനാവില്ല.
സില്‍വയുടെ മികച്ച പ്രകടനമാണ് റയല്‍ സൊസൈദാദിന് ചാമ്പ്യന്‍സ് ലീഗില്‍ സ്ഥാനം നേടിക്കൊടുത്തത്. ലോകകപ്പും രണ്ട് യൂറോ കപ്പും നേടിയ സ്‌പെയിന്‍ ടീമില്‍ അംഗമായിരുന്നു മുപ്പത്തേഴുകാരന്‍. 

Latest News