പോര്‍ട് ഓഫ് സ്‌പെയിന്‍ -ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള നൂറാം ക്രിക്കറ്റ് ടെസ്റ്റില്‍ തന്റെ അഞ്ഞൂറാം രാജ്യാന്തര മത്സരത്തില്‍ വിരാട് കോലിക്ക് ചരിത്ര സെഞ്ചുറി. ഷാനന്‍ ഗബ്രിയേലിനെ അതിര്‍ത്തി കടത്തി കോലി പൂര്‍ത്തിയാക്കിയത് ടെസ്റ്റ് ക്രിക്കറ്റിലെ ഇരുപത്തൊമ്പതാം സെഞ്ചുറിയാണ്. ഇതോടെ ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പമെത്തി. കോലിയുടെ 111ാം ടെസ്റ്റാണ് ഇത്. ബ്രാഡ്മാന്‍ 52 ടെസ്റ്റിലാണ് 29 സെഞ്ചുറി നേടിയത്. കോലിയുടെ എഴുപത്താറാം ഇന്റര്‍നാഷനല്‍ സെഞ്ചുറിയാണ് ഇത്. ഏകദിനങ്ങളില്‍ നാല്‍പത്താറും ട്വന്റി20യില്‍ ഒന്നും സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.
87 റണ്‍സിലാണ് കോലി രണ്ടാം ദിനം ആരംഭിച്ചത്. രവീന്ദ്ര ജദേജ അര്‍ധ ശതകത്തോടടുക്കുകയും ചെയ്യുന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു. പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം നാലിന് 288 ലാണ് ഇന്ത്യ അവസാനിപ്പിച്ചത്. കോലിയുടെ 111ാം ടെസ്റ്റാണ് ഇത്. 274 ഏകദിനങ്ങളും 115 ട്വന്റി20 കളും കോലി ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്. മൂന്നു രൂപത്തിലുള്ള ക്രിക്കറ്റിലുമായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ചത് സചിന്‍ ടെണ്ടുല്‍ക്കറാണ്, 664. കോലി പത്താമതാണ്.






