പ്രവാസി മ്യൂസിക് ആൽബം ഫെസ്റ്റിവൽ: റസാഖ് കിണാശ്ശേരിക്ക് ഇരട്ട പുരസ്‌കാരം

നൊമ്പരത്തിരകളുടെ സംഗീത സംവിധായകൻ പ്രത്യാശ് കുമാർ, ഗായകൻ അനൂപ് ശങ്കർ എന്നിവർക്കൊപ്പം റസാഖ് കിണാശ്ശേരി
മികച്ച എഡിറ്റർ എബ്രഹാം കെ. തോമസ് 

മലബാർ സൗഹൃദ വേദിയുടെ അഞ്ചാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം, ഡോക്യുമെന്ററി ആന്റ് മ്യൂസിക് ആൽബം ഫെസ്റ്റിവലിന്റെ പ്രവാസി വിഭാഗത്തിൽ റസാഖ് കിണാശ്ശേരിയുടെ രണ്ട് സൃഷ്ടികൾക്ക് പുരസ്‌കാരങ്ങൾ ലഭിച്ചു. റസാഖ് രചനയും സംവിധാനവും നിർവഹിച്ച നൊമ്പരത്തിരകൾ (മലയാളം ഗസൽ) ഇസ്സത്ത് എന്നീ മ്യൂസിക് ആൽബങ്ങൾക്കാണ് പുരസ്‌കാരം.
നൊമ്പരത്തിരകൾ സംഗീത സംവിധാനം നിർവഹിച്ച പ്രത്യാശ് കുമാറിനെയാണ്  മത്സരത്തിലെ  മികച്ച സംഗീത സംവിധായകനായി  തെരഞ്ഞെടുത്തത്. നൊമ്പരത്തിരകൾ എന്ന മലയാളം ഗസൽ പാടിയിരിക്കുന്നത് പ്രശസ്ത ഗായകൻ അനൂപ് ശങ്കറാണ്.  ഇതേ ഫെസ്റ്റിവലിലെ ഏറ്റവും മികച്ച  എഡിറ്റർക്കുള്ള  പുരസ്‌കാര ജേതാവായി 
റസാഖ് കിണാശ്ശേരിയുടെ തന്നെ രചനയിൽ അഫ്‌സൽ ബിലാൽ കാപ്പാട് സംഗീത സംവിധാനം നിർവഹിച്ച ഇസ്സത്ത് എന്ന മാപ്പിളപ്പാട്ട് ആൽബത്തിന്റെ എഡിറ്ററായ എബ്രഹാം കെ. തോമസിനെയും തെരഞ്ഞെടുത്തു. ഇസ്സത്ത് എന്ന ആൽബത്തിൽ  പാടിയിരിക്കുന്നത് പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ് ആണ്. ഇസ്സത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത് ജിദ്ദയിലെ മുൻ പ്രവാസിയും പ്രസിദ്ധ കലാകാരനുമായ ജാഫർ പുല്ലഞ്ചേരിയാണ്. ജാഫറിനൊപ്പം മുഹാജിർ കരുളായിയും കരുളായിയിലെ ചില സാധാരണക്കാരുമാണ്. ഇതിലെ വിഷ്വൽ കൺസപ്റ്റും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഡോ. സതീശ് മലപ്പുറമാണ്. രണ്ട് ആൽബങ്ങളും എ.കെ വിഷ്വൽ മീഡിയയുടെ ബാനറിൽ ഹഫീഫ ഫാസിലും ഹഫ്‌സ റഹ്നീഷുമാണ് നിർമിച്ചിട്ടുള്ളത്.

 

Latest News