ലാഹോര്‍ - നിരവധി മാറ്റങ്ങള്‍ക്കൊടുവില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതിലും ഒരു ദിവസം നേരത്തെ ഓഗസ്റ്റ് 30 ന് ടൂര്‍ണമെന്റ് തുടങ്ങും. പാക്കിസ്ഥാനില്‍ ഒരു ഗ്രൗണ്ടിനു പകരം രണ്ടെണ്ണത്തില്‍ കളികള്‍ നടക്കും. എന്നാല്‍ നാലു മത്സരങ്ങള്‍ക്ക് മാത്രമേ അവര്‍ക്ക് ആതിഥ്യം വഹിക്കാനാവൂ.
മുള്‍ത്താനില്‍ പാക്കിസ്ഥാന്‍-നേപ്പാള്‍ മത്സരത്തോടെയാണ് ടൂര്‍ണമെന്റ് തുടങ്ങുക. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു കളി സെപ്റ്റംബര്‍ രണ്ടിന് കാന്‍ഡിയില്‍ നടക്കും. ഈ ടീമുകള്‍ സൂപ്പര്‍ ഫോറിലെത്തുകയാണെങ്കില്‍ സെപ്റ്റംബര്‍ പത്തിനായിരിക്കും മത്സരം, അത് കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും.
പാക്കിസ്ഥാനിലെ മറ്റു മൂന്നു കളികള്‍ ലാഹോറിലാണ്. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും തമ്മിലും. കൂടാതെ ഒരു സൂപ്പര്‍ ഫോര്‍ മത്സരവും പാക്കിസ്ഥാനില്‍ നടക്കും. ഫൈനല്‍ സെപ്റ്റംബര്‍ 17 ന് കൊളംബോയിലാണ്.






