മലയാളത്തിലും തമിഴിലും തെലുങ്കിലും ആരാധകരെ നേടിയ താരം ബോളിവുഡില്‍ അരങ്ങേറുകയാണ്. അതിനാലൊക്കെ തന്നെ ഈ വരുന്ന പിറന്നാള്‍ ദുല്‍ഖറിന് അല്പം ഏറെ സ്പെഷ്യലുമാണ്. അതിന്റെ വലിയ ഒരു കാരണം ഈ പിറന്നാളിനുള്ള ഏറെ വിലപിടിപ്പുള്ള സമ്മാനം വന്നിരിക്കുന്നത് ബോളിവുഡില്‍ നിന്നാണ് എന്നുള്ളതാണ്. കര്വാന് എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിക്കാനൊരുങ്ങുന്ന ദുല്‍ഖര്‍ ജൂലൈ 28ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ കര്വാന് ഒരുക്കിയ ആകര്‍ഷ് ഖുരാനയാണ് ദുല്‍ഖറിന് കാലേകൂട്ടി വിലപിടിപ്പുള്ള പിറന്നാള്‍ സമ്മാനം സമ്മാനിച്ചത്. വാഹനപ്രേമിയായ ദുല്‍ഖറിന് ഒരു വാനാണ് സമ്മാനമായി കിട്ടിയിരിക്കുന്നത്. കര്വാന് സിനിമയില്‍ ഉടനീളമുള്ള നീല വാന്‍ ഇനി ദുല്‍ഖറിന് സ്വന്തമാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ കൂടുതല്‍ സമയം ചെലവഴിച്ച വാനാണിത്. ചിത്രത്തിലെ ഒരു കഥാപാത്രം കൂടിയാണ് ഈ വാന്‍ എന്നതാണ് ശ്രദ്ധേയം. സംവിധായകന് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇര്ഫാന് ഖാന്, മിഥില പാര്‍ക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്. ആഗസ്റ്റ് 3 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ദി സോയ ഫാക്ടറിലാണ് ദുല്‍ഖര്‍ നായകനാകുന്ന അടുത്ത ബോളിവുഡ് ചിത്രം.