ബ്രോഡ് 600 വിക്കറ്റ് ക്ലബ്ബില്‍, കൂടെ എത്ര പേര്‍?

മാഞ്ചസ്റ്റര്‍ - ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനെ (48) പുറത്താക്കി ഇംഗ്ലണ്ട് പെയ്‌സ്ബൗളര്‍ സ്റ്റുവാര്‍ട് ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റെടുത്ത ബൗളര്‍മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ (800), ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍ (708), ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന്‍ (688), ഇന്ത്യയുടെ അനില്‍ കുംബ്ലെ (619) എന്നിവര്‍ മാത്രമേ ബ്രോഡിനെക്കാള്‍ കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ളൂ. ആന്‍ഡേഴ്‌സനും ബ്രോഡും മാത്രമാണ് 600 വിക്കറ്റ് ക്ലബ്ബിലെ പെയ്‌സ്ബൗളര്‍മാര്‍. 
മത്സരത്തില്‍ ബ്രോഡിന്റെ രണ്ടാം വിക്കറ്റാണ് ഹെഡിന്റേത്. ഉസ്മാന്‍ ഖ്വാജയെ (3) പുറത്താക്കി ടീമിന് ബ്രെയ്ക് ത്രൂ നല്‍കിയിരുന്നു. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയക്ക് 256 റണ്‍സെടുക്കുമ്പോഴേക്കും ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടു. ഡേവിഡ് വാണറും (32) മാര്‍നസ് ലാബുഷൈനും (51), സ്റ്റീവന്‍ സ്മിത്തും (41) മിച്ചല്‍ മാര്‍ഷും (51) കാമറൂണ്‍ ഗ്രീനും (16) പുറത്തായ മറ്റ് ബാറ്റര്‍മാര്‍. 

Latest News