ന്യൂദല്‍ഹി - പരിക്കും ശസ്ത്രക്രിയയും മറ്റുമായി ഒരു വര്‍ഷത്തോളമായി വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ പെയ്സ്ബൗളര്‍ ജസ്പ്രീത് ബുംറ നെറ്റ്സില്‍ ബൗള്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചു. അയാം കമിംഗ് ഹോം എന്ന പാട്ടിന്റെ അകമ്പടി വീഡിയൊ ദൃശ്യങ്ങള്ക്കൊപ്പമുണ്ട്.
അടുത്ത മാസം അയര്‍ലന്റ് പര്യടനത്തില്‍ ബുംറ ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. പരിക്കേറ്റ് ദീര്‍ഘകാലം വിട്ടുനിന്ന ശേഷം ഓസ്ട്രേലിയക്കെതിരെ രണ്ടു മത്സരം മാത്രമേ ബുംറക്ക് കളിക്കാനായുള്ളൂ. ദക്ഷിണാഫ്രിക്കക്കെതിരായ തിരുവനന്തപുരത്തെ ട്വന്റി20 മത്സരത്തിനു മുമ്പാണ് വീണ്ടും പരിക്കേറ്റത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പുള്‍പ്പെടെ ബുംറക്ക് നഷ്ടപ്പെട്ടു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബുംറ കായകക്ഷമത നേടാനുള്ള യജ്ഞം തുടരുകയാണ്. സെപ്റ്റംബറിലെ ഏഷ്യാ കപ്പിലെങ്കിലും കളിക്കാനായാല്‍ ബുംറക്ക് ലോകകപ്പ് ടീമിലെത്താം.






