ബജ്‌റംഗും വിനേഷും ഏഷ്യാഡിന്, കോടതി കയറാന്‍ മറ്റു താരങ്ങള്‍

ന്യൂദല്‍ഹി - ടോക്കിയൊ ഒളിംപിക്‌സിലെ വെങ്കല മെഡലുകാരന്‍ ബജ്‌റംഗ് പൂനിയയെയും രണ്ടു തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ വിനേഷ് ഫോഗടിനെയും ട്രയല്‍സില്‍ നിന്ന് ഒഴിവാക്കുകയും നേരിട്ട് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഗുസ്തി ടീമില്‍ ഉള്‍പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ താല്‍ക്കാലിക സമിതിയുടെ തീരുമാനം മറ്റു കളിക്കാരെ രോഷം കൊള്ളിച്ചു. പലരും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. 
18 ഭാര വിഭാഗങ്ങളിലും ട്രയല്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ 65 കിലൊ വിഭാഗം പുരുഷ വിഭാഗത്തിലും 53 കിലൊ വനിതാ വിഭാഗത്തിലും കളിക്കാരെ തെരഞ്ഞെടുത്തതായി താല്‍ക്കാലിക സമിതിയംഗം ഭൂപേന്ദര്‍ സിംഗ് ബജ്‌വ പ്രഖ്യാപിച്ചു. ബജ്‌റംഗും വിനേഷും മത്സരിക്കുന്ന ഇനങ്ങളാണ് ഇവ. ഈ വിഭാഗങ്ങളില്‍ ട്രയല്‍സ് വിജയിക്കുന്നവര്‍ റിസര്‍വുകളായാണ് ടീമിലെത്തുക. 
ബജ്‌റംഗും വിനേഷും ഇപ്പോള്‍ വിദേശത്ത് പരിശീലനത്തിലാണ്. ഗുസ്തി ഫെഡറേഷന്‍ മേധാവിയും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ബജ്‌റംഗും വിനേഷും സാക്ഷി മാലിക്കും ചേര്‍ന്നാണ്. 

Latest News