റോയ് കൃഷ്ണ ബംഗളൂരു വിട്ടു, ഇനി ഒഡിഷയില്‍

ഭുവനേശ്വര്‍ - ബംഗളൂരു എഫ്.സിയുടെ ഫിജി സ്വദേശിയായ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയെ ഒഡിഷ എഫ്.സി സ്വന്തമാക്കി. 2019-20 ല്‍ എ.ടി.കെയില്‍ ചേരാനാണ് റോയ് കൃഷ്ണ ഇന്ത്യയിലെത്തിയത്. അരങ്ങേറ്റ സീസണില്‍ ബര്‍തലോമിയൊ ഒഗ്‌ബെച്ചെ, നെരിയൂസ് വാല്‍സ്‌കിസ് എന്നിവര്‍ക്കൊപ്പം ടോപ്‌സ്‌കോററായി. അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനെ കിരീടത്തിലെത്തിച്ചു. 2021 ല്‍ എ.ടി.കെയിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. 
എന്നാല്‍ കോവിഡിനു ശേഷം റോയ് കൃഷ്ണ നിരാശപ്പെടുത്തി. പ്രധാന സ്‌ട്രൈക്കറായി എ.ടി.കെ ദിമിത്രി പെട്രറ്റോസിനെ കൊണ്ടുവന്നു. അതോടെയാണ് ബംഗളൂരുവിലേക്ക് നീങ്ങിയത്. ബംഗളൂരുവില്‍ ശിവശക്തി നാരായണിനൊപ്പം അപകടകരമായ കൂട്ടുകെട്ടുണ്ടാക്കി. 
ഒഡിഷ ടീമിനെ ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായാണ് റോയ് കൃഷ്ണയെ കൊണ്ടുവന്നിരിക്കുന്നത്. സെര്‍ജിയൊ ലൊബേരയെ പരിശീലകനായി നിയമിച്ചിട്ടുണ്ട്. ഡിഫന്റര്‍ മുര്‍തദ ഫദ്ല്‍, മിഡ്ഫീല്‍ഡര്‍ അഹമദ് ജാഹൂ എന്നിവരെ മുംബൈ സിറ്റി എഫ്.സിയില്‍ നിന്ന് റാഞ്ചി. ഡിയേഗൊ മൗറിസിയോക്കൊപ്പമാണ് റോയ് കൃഷ്ണ ആക്രമണം നയിക്കുക. 

Latest News