സർഗ സാഫല്യത്തിന്റെ ഇടവേളകൾ 

നിരഞ്ജന, ഷാജു പാറക്കൽ

'പീറ്റർ മാരിറ്റസ് ബർഗിലെ വൃദ്ധൻ' എന്ന കവിതക്ക്  പ്രദീപ് കേളോത്ത് സ്മാരക പുരസ്‌കാരം ലഭിച്ച ഷാജു പാറയ്ക്കൽ ജില്ലയിലെ കലാസാംസ്‌കാരിക മേഖലയിൽ സജീവമാണ്. നിന്റെ ഓർമക്ക്, നിശ്ശബ്ദതയുടെ താരാട്ട് എന്നീ കവിതാ സമാഹാരങ്ങളും, അയ്യൻകുന്ന്, സുമേതയുടെ ഓർമക്ക, എന്നീ കഥാസമാഹാരങ്ങളും, 'ചേക്കേട്ടപ്പിട കൊക്കോം കൊൽ ഹോം' എന്ന ബാലനോവലും പ്രധാന കൃതികളാണ്. 'ചേക്കേട്ടപ്പിട കൊക്കോം  കൊൽഹോം' പായൽ ബുക്‌സ് ബാലനോവൽ മത്സരത്തിൽ മൂന്നാം സ്ഥാനവും 'പ്രണയ ഭൂമിയിലെ ദേവദത്തം' എന്ന കഥ കുഞ്ഞിമംഗലം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന കഥാമത്സരത്തിൽ ഒന്നാം സ്ഥാനവും നേടി.
'മഞ്ഞ പാപ്പാത്തി' എന്ന കഥ 2023 ലെ തകഴി ചെറുകഥാ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട പത്ത് കഥകളിൽ ഉൾപ്പെട്ടിരുന്നു. 2022 ലെ പായൽ ബുക്‌സ് കഥാപുരസ്‌കാരം 'വെള്ളിപ്പെരുമൻ' എന്ന കഥക്ക് ലഭിച്ചു.
ചെർപ്പുളശ്ശേരി സ്വദേശിനിയായ റസിയ  എ.ടി എന്ന കവയിത്രിയുമായി ചേർന്ന് കൂട്ടുസംരംഭമായി 'പ്രണയ കൽപിതം' എന്ന കവിതാ സമാഹാരവും രചിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും തൊഴിൽ ചെയ്ത കണ്ണൂർ ഇരിട്ടി അയ്യൻകുന്ന് സ്വദേശിയായ ഷാജു ഇപ്പോൾ ഇരിട്ടി സബ് ട്രഷറിയിൽ ജോലി ചെയ്യുന്നു.

ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിനർഹമായ 'അമാവാസി' എന്ന കവിത എഴുതിയ നിരഞ്ജനക്ക് എഴുത്തും സാഹിത്യവും ബാല്യം മുതൽക്ക് തന്നെ ഒരു തപസ്സായിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എഴുതിത്തുടങ്ങിയ നിരഞ്ജന ഏഴാം ക്ലാസിൽ എത്തിയപ്പോഴേക്കും   'പൂമ്പാറ്റകളുടെ നാട്' എന്ന തന്റെ ആദ്യ കവിതാ സമാഹാരം  പ്രസിദ്ധീകരിച്ചു. പൂമംഗലം യു.പി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. കലാരംഗത്തു പ്രവർത്തിക്കുന്ന ഉന്നത വിജയം നേടുന്ന കുട്ടിക്ക് സ്വന്താനം അഴീക്കോട് നൽകുന്ന സ്‌കോളർഷിപ്പ് ലഭിക്കുന്നുണ്ട് അധ്യാപക ദിനത്തോടനുബന്ധിച്ചു നടത്തിയ  ലേഖന മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. എഴുത്തുപുരയുടെ 2022 ലെ സർഗ പ്രതിഭ പുരസ്‌കാരവും ലഭിച്ചു. മലബാർ കാൻസർ സെന്റർ  ആൻഡ് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ കവിതാ രചനയിൽ മൂന്നാം സ്ഥാനം, അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2022 കവിതാ രചന സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനം, മയ്യിൽ  എ.ഐ.വൈ.എഫ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ കഥാ മത്സരത്തിൽ ഒന്നാം സ്ഥാനം, കവിതയിൽ മൂന്നാം സ്ഥാനം, വി.വി.  കെ കടമ്പേരി അനുസ്മരണം ജില്ലാതല കവിത രചനയിൽ ഒന്നാം സ്ഥാനം, വായന ദിനനത്തിലും ബാലദിനത്തിലും ഇരിക്കൂർ ബി.ആർ. സി   നടത്തിയ ജില്ലാതല കവിതാ രചനയിൽ രണ്ടിലും ഒന്നാം സ്ഥാനം തുടങ്ങിയവ നിരഞ്ജനക്ക് ലഭിച്ച പുരസ്‌കാരങ്ങളാണ്. ഹാപ്പിനെസ്  ഫെസ്റ്റ്  2022 മോഹിയാട്ടത്തിൽ ഒന്നാം സ്ഥാനവും 2022 സബ് ജില്ലാ കലോത്സവം  കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. 'ശ്രീ മുത്തപ്പൻ നിർമ്മാല്യം' എന്ന ഡിവോഷനൽ ആൽബത്തിൽ അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. നിരവധി വേദികളിൽ  കഥാപ്രസംഗം അവതരിപ്പിച്ച് സമ്മാനങ്ങൾ നേടിയ നിരഞ്ജന ഒരു അഭിനേത്രി കൂടിയാണ്. രണ്ട് ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്.  ശ്രീകണ്ഠാപുരം ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിദ്യർത്ഥിനിയായ നിരഞ്ജന അക്ഷരദീപം മാസികയുടെ പുസ്തക നിരൂപണ മത്സരത്തിലും സമ്മാനം നേടിയിട്ടുണ്ട്.

Latest News