റൂസൊ - വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. പത്ത് വിക്കറ്റും ശേഷിക്കെ ഇന്ത്യ ഇന്നിംഗ്സ് ലീഡ് നടി. രോഹിത് ശര്‍മയും (72 നോട്ടൗട്ട്) യശസ്വി ജയ്സ്വാളും (68 നോട്ടൗട്ട്) സെഞ്ചുറിയിലേക്കാണ് നീങ്ങുന്നത്. വിക്കറ്റ് പോവാതെ ഇന്ത്യ ആതിഥേയ സ്കോറായ 150 പിന്നിട്ടു.
യശസ്വി ജയ്സ്വാള്‍ ടെസ്റ്റ് ക്രിക്കറ്റിന് ശുഭകരമായ തുടക്കമിട്ടു. വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ജയ്സ്വാള്‍ അര്‍ധ ശതകം തികച്ചു. അല്‍സാരി ജോസഫിനെ ബൗണ്ടറി കടത്തി 104 പന്തിലാണ് ജയ്സ്വാളിന്റെ അര്‍ധ സെഞ്ചുറി. കഴിഞ്ഞ 23 ടെസ്റ്റ് ഇന്നിംഗ്സില്‍ ആദ്യമായാണ് ഇന്ത്യ ഓപണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്നത്. ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 133 ലെത്തി. അഞ്ചു വിക്കറ്റെടുത്ത ആര്. അശ്വിന് വിന്‍ഡീസിനെ 150 ന് പുറത്താക്കാന്‍ സഹായിച്ചിരുന്നു.
അരങ്ങേറ്റത്തില്‍ അര്‍ധ ശതകം നേടുന്ന പതിമൂന്നാമത്തെ ഇന്ത്യന്‍ ഓപണറാണ് ഇരുപത്തൊന്നുകാരന്. അരങ്ങേറ്റത്തില്‍ സെഞ്ചുറി തികച്ച രണ്ട് ഓപണര്മാരേയുള്ളൂ, ശിഖര്‍ ധവാനും (2013) പൃഥ്വി ഷായും (2018). ഓപണര്മാരുള്പ്പെടെ 16 ഇന്ത്യന്‍ ബാറ്റര്‍മാര്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറിയടിച്ചിട്ടുണ്ട്. അവസാന മൂന്നു പേരും ജയ്സ്വാളിനെ പോലെ മുംബൈ ബാറ്റര്‍മാരാണ് -രോഹിത് ശര്‍മയും ശ്രേയസ് അയ്യരും പൃഥ്വി ഷായും.






