ക്രിക്കറ്റില്‍ ലിംഗ സമത്വം, ലോകകപ്പില്‍ തുല്യ പ്രതിഫലം

ലണ്ടന്‍ - ലോകകപ്പില്‍ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും തുല്യ പ്രതിഫലം പ്രഖ്യാപിച്ച് ഐ.സി.സി. ട്വന്റി20 ലോകകപ്പിലും ഏകദിന ക്രിക്കറ്റ് ലോകകപ്പിലും ചാമ്പ്യന്മാര്‍ക്കും ഓരോ മത്സരം ജയിക്കുന്ന ടീമിനും ഒരേ പ്രതിഫലമായിരിക്കും ഇനി മുതല്‍ കിട്ടുക. കഴിഞ്ഞ പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ മൊത്തം പ്രൈസ്മണി ഒരു കോടി ഡോളറായിരുന്നു. എന്നാല്‍ വനിതാ ലോകകപ്പില്‍ അത് 35 ലക്ഷം ഡോളര്‍ മാത്രം. തുല്യത വരുമ്പോള്‍ വനിതകള്‍ക്ക് മൂന്നിരട്ടി ലഭിക്കും. 
ഫുട്‌ബോളില്‍ പോലും ഇതുവരെ പ്രതിഫലം തുല്യമല്ല. പുരുഷ ലോകകപ്പില്‍ 44 കോടി ഡോളര്‍ പ്രതിഫലമുള്ളപ്പോള്‍ വനിതാ ലോകകപ്പില്‍ അത് 15 കോടി മാത്രമാണ്.
 

Latest News