Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാജ്യത്തിന് പുറത്തായിരിക്കുമ്പോഴും ഇഖാമ പുതുക്കാം

ചോദ്യം: ഞാൻ ഹൗസ് ഡ്രൈവർ വിസയിൽ സൗദിയിൽ ജോലി ചെയ്യുന്നയാളാണ്. ഇപ്പോൾ എക്‌സിറ്റ് റീ എൻട്രിയിൽ അവധിയിൽ നാട്ടിലാണ്. എന്റെ ഇഖാമയുടെ കാലാവധി ഒരാഴ്ചക്കകം അവസാനിക്കും. ഈ സാഹചര്യത്തിൽ ഇഖാമ പുതുക്കിത്തരാൻ സ്‌പോൺസറോട് ആവശ്യപ്പെട്ടു. എന്നാൽ രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ ഇഖാമ പുതുക്കാൻ കഴിയില്ലെന്നാണ് സ്‌പോൺസർ പറയുന്നത്. ഇതു ശരിയാണോ?

ഉത്തരം: രാജ്യത്തിനു പുറത്തായിരിക്കുന്ന തൊഴിലാളിയുടെ ഇഖാമ കാലാവധി അവസാനിക്കാറായെങ്കിൽ സ്‌പോൺസർക്ക് തൊഴിലാളി സൗദിയിൽ ഇല്ലാതിരിക്കെ തന്നെ പുതുക്കാൻ കഴിയും. സ്‌പോൺസറുടെ അബ്ശിർ അല്ലെങ്കിൽ മുഖീം വഴിയാണ് ഇതു സാധിക്കുക. പുതുക്കുന്നതിനാവശ്യമായ ഫീസ് അടച്ചാൽ സ്‌പോൺസർക്ക് ഓൺലൈൻ സംവിധാനം ഉപയോഗിച്ചു നിങ്ങളുടെ ഇഖാമ പുതുക്കി നൽകാനാവും. 
 

Latest News