ബാങ്കോക്ക് - ഇന്റര്‍ സ്‌റ്റെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പോലും സ്വര്‍ണ മെഡല്‍ നേടാന്‍ സാധിക്കാതിരുന്ന അഭിഷേക് പാല്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 10,000 മീറ്ററില്‍ വെങ്കലം നേടി. ഇരുപത്തഞ്ചാമത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ഇത്. വനിതാ ജാവലിനില്‍ ചൈനയുടെ ഒളിംപിക് ചാമ്പ്യന്‍ ലിയു ഷിയിംഗിനെ ജപ്പാന്റെ മരീന സയ്‌തൊ അട്ടിമറിച്ചു. കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി കരസ്ഥമാക്കിയ ഇന്ത്യയുടെ അനു റാണി നാലാമതായി. ഡെക്കാത്തലണില്‍ ഇന്ത്യയുടെ തേജസ്വിന്‍ ശങ്കറാണ് ആദ്യ ദിനം മുന്നില്‍.
പുരുഷന്മാരുടെ 400 മീറ്ററില്‍ രാജേഷ് രമേശും മുഹമ്മദ് അജ്മലും വനിതകളുടെ 400 മീറ്ററില്‍ ഐശ്വര്യ മിശ്രയും ഫൈനലിലെത്തി. വനിതകളുടെ 1500 മീറ്ററില്‍ ലില്ലി ദാസ് ഏഴാമതായി.






