ലോസ്ആഞ്ചലസ് - മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നിസ് താരം നവോമി ഒസാക്കക്കും റാപ് സംഗീതജ്ഞനായ കാമുകന്‍ കോര്‍ദേക്കും പെണ്‍കുഞ്ഞ് പിറന്നു. നാല് ഗ്രാന്റ്സ്ലാം നേടിയ ഇരുപത്തഞ്ചുകാരി ഏറെക്കാലമായി ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ജനുവരിയിലാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവിട്ടത്. അടുത്ത വര്‍ഷം തിരിച്ചുവരാനും പാരിസ് ഒളിംപിക്‌സില്‍ മത്സരിക്കാനുമാണ് പദ്ധതിയെന്ന് ജപ്പാന്‍കാരി പറഞ്ഞിരുന്നു.
2018 ലെ യു.എസ് ഓപണില്‍ ആദ്യ ഗ്രാന്റ്സ്ലാം നേടിയ ഒസാക്ക 2019 ഓസ്‌ട്രേലിയന്‍ ഓപണിലും 2020 ലെ യു.എസ് ഓപണിലും 2021 ലെ ഓസ്‌ട്രേലിയന്‍ ഓപണിലും ചാമ്പ്യനായി.






