വിമാനത്തില്‍ സ്വര്‍ണ പേസ്റ്റ് ഉപേക്ഷിച്ച നിലയില്‍; പിടിച്ചത് 83 ലക്ഷത്തിന്റെ സ്വര്‍ണം

നെടുമ്പാശ്ശേരി- ഗള്‍ഫില്‍നിന്ന് എത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ്  വിമാനത്തിനകത്ത് ഒളിപ്പിച്ച 83 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അബുദാബിയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തില്‍ നടത്തിയ പരിശോധനയിലാണ് 1721 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. രണ്ട് പായ്ക്കറ്റുകളിലായി പേസ്റ്റ് രൂപത്തിലാക്കി വിമാനത്തിലെ യാത്രക്കാര്‍ക്കായി വെച്ചിരുന്ന മാഗസിനുകള്‍ വെയ്ക്കുന്ന അറകളിലാണ് ഒളിപ്പിച്ചത്. ആരാണ് സ്വര്‍ണം കൊണ്ടുവന്നതെന്നതിനെക്കുറിച്ച് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. വിമാനത്തിലേ ജീവനക്കാര്‍ വഴിയോ ശുചീകരണ തൊഴിലാളികളോ വഴി സ്വര്‍ണ്ണം പുറത്ത് കടത്തുവാനായിരുന്നു പദ്ധതിയിട്ടുരുന്നത്.
ഈ സ്വര്‍ണ്ണം കൂടാതെ ഈ മാസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ  കടത്തുവാന്‍ ശ്രമിച്ച ഏകദേശം 6761 .5 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ പിടികൂടിട്ടുണ്ട് .
സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ച് പിടിയിലായവരില്‍ ഭൂരിഭാഗവും സ്ത്രികളാണ്. സാധാരണ  ഗള്‍ഫ് നാടുകളില്‍ നിന്നാണ് സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചിരുന്നതെങ്കില്‍അടുത്തു കാലത്തായി മലേഷ്യയില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ നിന്നാണ് അധികവും പിടികൂടുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News