എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ ശുചിമുറിയുടെ വാതില്‍ തകര്‍ത്തു, ജോലിക്കാരെ അധിക്ഷേപിച്ചു

ന്യൂദല്‍ഹി- എയര്‍ ഇന്ത്യ വിമാനത്തില്‍ ക്യാബിന്‍ ക്രൂ അംഗത്തെ അധിക്ഷേപിക്കുകയും ശൗചാലയത്തിന്റെ വാതില്‍ തകര്‍ക്കുകയും ചെയ്തതിന് നേപ്പാള്‍ പൗരനായ യാത്രക്കാരനെതിരെ  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ദല്‍ഹി പോലീസ് അറിയിച്ചു.ടൊറന്റോയില്‍നിന്ന് ദല്‍ഹിയിലേക്കു വന്ന വിമാനത്തിലാണ് സംഭവം.  
തന്റെ സീറ്റ് 26 ഇയില്‍ നിന്ന് 26 എഫ് ആക്കി മാറ്റിയ ശേഷം  നേപ്പാള്‍ സ്വദേശിയായ  മഹേഷ് സിംഗ് പാണ്ടി എക്കണോമി ക്ലാസ് ജോലിക്കാരെ അധിക്ഷേപിക്കാന്‍ തുടങ്ങിയെന്ന് കാബിന്‍ ക്രൂ അംഗമായ ആദിത്യ കുമാര്‍ പറഞ്ഞു.
വാക്കാല്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അധിക്ഷേപം തുടര്‍ന്ന യാത്രക്കാരന്‍ ടോയ്‌ലെറ്റില്‍ പോയി പുകുവലിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. സ്‌മോക്ക് അലാറം ലഭിച്ചതിനെ തുടര്‍ന്നാണ്  ടോയ്‌ലെറ്റിന്റെ വാതില്‍ തുറന്ന് സിഗരറ്റ് ലൈറ്റര്‍ സഹിതം പിടികൂടിയതെന്നും പരാതിയില്‍ പറഞ്ഞു.
യാത്രക്കാരന്‍ തന്നെ പിന്നിലേക്ക് തള്ളിയിട്ടുവെന്നും ശുചിമുറിയുടെ  വാതില്‍ തകര്‍ത്തുവെന്നും പരാതി നല്‍കിയ ആദിത്യ കുമാര്‍ പറഞ്ഞു. ഉടന്‍ തന്നെ ക്യാപ്റ്റനെ വിവരം അറിയിച്ചു. ക്യാപ്റ്റന്റെ നിര്‍ദ്ദേശപ്രകാരം ക്യാബിന്‍ ക്രൂ പുനീത് ശര്‍മ്മയുടെ സഹായത്തോടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ അനുസരിച്ച്  നിയന്ത്രിക്കാന്‍ ശ്രമിച്ചു. നിയന്ത്രിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് യാത്രക്കാരോട് സഹായം അഭ്യര്‍ത്ഥിച്ചു. 10 യാത്രക്കാരും രണ്ട് ജീവനക്കാരും ചേര്‍ന്നാണ് യാത്രക്കാരനെ  നിയന്ത്രിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News