ലോകകപ്പ് ക്രിക്കറ്റ്: ടിക്കറ്റ് നിരക്കുകള്‍ അറിയാം

കൊല്‍ക്കത്ത - ഒക്ടോബറിലും നവംബറിലുമായി ഇന്ത്യ വേദിയൊരുക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. ഒരു സെമി ഫൈനലുള്‍പ്പെടെ അഞ്ച് കളികളാണ് ഈഡനില്‍ നടക്കുക. 
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഗൂപ്പ് മത്സരത്തിന്റെയും സെമി ഫൈനലിന്റെയും കുറഞ്ഞ ടിക്കറ്റ് നിരക്ക് 900 രൂപയാണ്. 1500 രൂപ, 2500 രൂപ, 3000 രൂപ എന്നിങ്ങനെയും ടിക്കറ്റുകള്‍ ലഭ്യമാണ്. ഇംഗ്ലണ്ട-പാക്കിസ്ഥാന്‍ മത്സരത്തിന്റെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 800 രൂപയാണ്. 1200 രൂപ, 2000 രൂപ, 2200 രൂപ എന്നിങ്ങനെയാണ് കൂടിയ ടിക്കറ്റുകള്‍. ബംഗ്ലാദേശും നെതര്‍ലാന്റ്‌സും തമ്മിലുള്ള കളിയുടെ കുറഞ്ഞ നിരക്ക് 650 രൂപയാണ്. കൂടിയ നിരക്ക് 1500 രൂപയും. 
10 സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് നടക്കുക. ഹൈദരാബാദ് ഒഴികെ എല്ലാ സ്റ്റേഡിയങ്ങളിലും അഞ്ച് മത്സരങ്ങളുണ്ടാവും. ഹൈദരാബാദില്‍ മൂന്നും. ഹൈദരാബാദ് ഒഴികെ എല്ലാ വേദികളിലും ഇന്ത്യന്‍ ടീം കളിക്കും. 

Latest News