Sorry, you need to enable JavaScript to visit this website.

ഒരു ജാതി ജാതകം ഷൂട്ടിംഗ് തുടങ്ങുന്നു; കൊച്ചിയും കണ്ണൂരും ലൊക്കേഷന്‍

കൊച്ചി-അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം എം മോഹനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഒരു ജാതി ജാതകം'.  വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന  ചിത്രത്തിന്റെ ചിത്രീകരണം നാളെ (ഞായര്‍) കൊച്ചിയില്‍ ആരംഭിക്കുന്നു. കണ്ണൂരാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ 'ഗോദ' എന്ന ചിതത്തിന് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ്  തിരക്കഥ. വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, മൃദുല്‍ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ചിതത്തില്‍ അണിനിരക്കുന്നു.
മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഗുണ ബാലസുബ്രഹ്മണ്യം ഈണം പകര്‍ന്നിരിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിലാണ് ഛായാഗ്രഹണം. എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം - ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം -സുജിത് മട്ടന്നൂര്‍, ക്രിയേറ്റീവ് കോണ്‍ട്രി ബ്യൂട്ടര്‍ - സുരേഷ് ഇരിങ്ങല്‍, നിര്‍മ്മാണ നിര്‍വഹണം - ഷെമീജ് കൊയിലാണ്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -സൈനുദ്ദീന്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News