ഇംഗ്ലണ്ട് പെയ്‌സില്‍ ഓസീസ് തകരുന്നു

ലണ്ടന്‍ - ആഷസ് പരമ്പരയിലെ നിര്‍ണായകമായ ഹെഡിംഗലി ക്രിക്കറ്റ് ടെസ്റ്റില്‍ വിജയപ്രതീക്ഷ നിലനിര്‍ത്തി ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്‌സ് ലീഡുമായി ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ എട്ടിന് 170 ലേക്ക് തകര്‍ന്നു. മൂന്നാം ദിനം ലഞ്ച് വരെ മഴ കളി മുടക്കിയിരുന്നു. രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ ഓസീസിന് 196 റണ്‍സ് ലീഡേയുള്ളൂ. 
നാലിന് 116 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഓസീസിന് മിച്ചല്‍ മാര്‍ഷിനെയും (28) അലക്‌സ് കാരിയെയും (5) മിച്ചല്‍ സ്റ്റാര്‍ക്കിനെയും (16) പാറ്റ് കമിന്‍സിനെയുമാണ് 91) നഷ്ടപ്പെട്ടത്. രണ്ടു വിക്കറ്റും ക്രിസ് വോക്‌സിനാണ്. വോക്‌സിന് മൂന്നു വിക്കറ്റായി. മാര്‍ക്ക് വുഡിന് രണ്ടും. 
ഓപണര്‍ ഉസ്മാന്‍ ഖ്വാജയും (43) മാര്‍നസ് ലാബുഷൈനും (33) മാത്രമേ മുന്‍നിരയില്‍ പിടിച്ചുനിന്നുള്ളൂ. ട്രാവിസ് ഹെഡ് 28 റണ്‍സുമായി ക്രീസിലുണ്ട്. ലാബുഷൈനെയും നൂറാം ടെസ്റ്റ് കളിക്കുന്ന സ്റ്റീവ് സ്മിത്തിനെയും (2) സ്പിന്നര്‍ മുഈന്‍ അലിയാണ് പുറത്താക്കിയത്. 
ആദ്യ രണ്ടു ടെസ്റ്റും തോറ്റ ഇംഗ്ലണ്ടിന് ഈ കളി ജയിക്കേണ്ടത് അനിവാര്യമാണ്. 22 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ടില്‍ ആഷസ് പരമ്പര നേടുന്നതിന് തൊട്ടരികിലാണ് ഓസീസ്. 
 

Latest News