കാനഡ ഓപണ്‍: രണ്ട് ഇന്ത്യന്‍ താരങ്ങള്‍ സെമിയില്‍

കാല്‍ഗരി - കാനഡ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി സിന്ധുവും ലക്ഷ്യ സെന്നും സെമി ഫൈനലിലെത്തി. ചൈനയുടെ ഫാംഗ് ജീയെ സിന്ധു 21-13, 21-7 ന് തകര്‍ത്തു. നാലു തവണ ഫാംഗിനെ നേരിട്ടതില്‍ സിന്ധുവിന്റെ ആദ്യ ജയമാണ് ഇത്. ലോക ഒന്നാം നമ്പര്‍ അകാനെ യാമാഗുചിയുമായാണ് സിന്ധു സെമി കളിക്കുക. 
യോഗ്യതാ റൗണ്ടിലൂടെ വന്ന ജര്‍മന്‍ താരം ജൂലിയന്‍ കരാഗിയെയാണ് ലക്ഷ്യ 21-8, 17-21, 21-10 ന് തോല്‍പിച്ചത്. നാലാം സീഡ് ജപ്പാന്റെ കെന്‍ഡ നിഷിമോതോയുമായി ലക്ഷ്യ സെമി കളിക്കും. 

Latest News