വിവാഹ വാഗ്ദാനം നല്‍കി സമ്മതത്തോടെ ബന്ധപ്പെട്ടാല്‍ ബലാത്സംഗമല്ല; യുവതിക്ക് തിരിച്ചടി

ഭുവനേശ്വര്‍- വിവാഹ വാഗ്ദാനം നല്‍കി പരസ്പര സമ്മതത്തോടെ നടത്തുന്ന ശാരീരിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഒറീസ ഹൈക്കോടതി. ഭുവനേശ്വര്‍ സ്വദേശിക്കെതിരായ  ബലാത്സംഗ കുറ്റം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. പ്രതിയുടെ സുഹൃത്തും അഞ്ച് വര്‍ഷമായി ഭര്‍ത്താവുമായി വിവാഹ തര്‍ക്കത്തില്‍ കഴിയുന്നതുമായ സ്ത്രീയാണ്  ആരോപണം ഉന്നയിച്ചിരുന്നത്.
ഹരജിക്കാരതെതിരായ വഞ്ചനയടക്കമുള്ള മറ്റു ആരോപണങ്ങള്‍ അന്വേഷിക്കാമെന്ന് ജസ്റ്റിസ് ആര്‍ കെ പട്‌നായിക് ഉത്തരവില്‍ പറഞ്ഞു. മനപ്പൂര്‍വം നടത്തിയ വാഗ്ദാന ലംഘനവും പിന്നീട് നിറവേറ്റാന്‍ കഴിയാത്തതുമായ  വാഗ്ദാനവും തമ്മില്‍ സൂക്ഷ്മമായ വ്യത്യാസമുണ്ട്- ജസ്റ്റിസ് പട്‌നായിക് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 ഇരയുമായുള്ള വിവാഹ ഉറപ്പിന്മേല്‍ രണ്ട് വ്യക്തികള്‍ ശാരീരിക ബന്ധം പുലര്‍ത്തുകയും ചില കാരണങ്ങളാല്‍ പിന്നീട് അത് യാഥാര്‍ത്ഥ്യമാകാതെ വരികയും ചെയ്താല്‍, വാഗ്ദാനം ലംഘിച്ചുവെന്ന അവകാശവാദത്തോടെ അതിനെ ബലാത്സംഗം എന്ന് വിളിക്കാനാവില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവ് പ്രഉദ്ധരിച്ച് ജസ്റ്റിസ് പട്‌നായിക് പറഞ്ഞു. തുടക്കത്തില്‍ സൗഹൃദത്തോടെ ആരംഭിക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്താല്‍, അത് എല്ലായ്‌പ്പോഴും അവിശ്വാസത്തിന്റെ ഉല്‍പ്പന്നമായി മുദ്രകുത്തപ്പെടരുതെന്നും പുരുഷ പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ആരോപിക്കരുതെന്നും  സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു.

 

Latest News