ആളൂര്‍ - ഇന്ത്യന്‍ ടീമിന്റെ വാതിലടച്ചുവെങ്കിലും ചേതേശ്വര്‍ പൂജാര കളി നിര്‍ത്തില്ല. തിരിച്ചുവരാനാവുമെന്ന് ഉറച്ചുവിശ്വസിക്കുന്ന ബാറ്റര്‍ സെന്‍ട്രല്‍ സോണിനെതിരായ ദുലീപ് ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ വെസ്റ്റ് സോണിനു വേണ്ടി 133 റണ്‍സെടുത്തു. പൂജാരയുടെ അറുപതാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ് ഇത്. ഒമ്പതിന് 292 ലാണ് വെസ്റ്റ്. പൂജാര റണ്ണൗട്ടായ ഉടനെ മഴ കാരണം കളി നിര്‍ത്തി.
മധ്യനിരയെയും വാലറ്റത്തെയും കൂട്ടുപിടിച്ചാണ് പൂജാര പൊരുതിയത്. അതേസയമം സര്‍ഫറാസ് ഖാന്‍ ആറ് റണ്‍സെടുത്ത് പുറത്തായി.






