ബുലവായൊ - ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ ടൂര്‍ണമെന്റില്‍ നിന്ന് മുന്‍ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് നാണംകെട്ട് മടങ്ങി. സൂപ്പര്‍ സിക്‌സിലെ മൂന്നു കളികളും വിന്‍ഡീസ് തോറ്റു. ഇതാദ്യമായി കരീബിയന്‍ ടീം ഇല്ലാതെയാണ് ഇന്ത്യയില്‍് ലോകകപ്പ് നടക്കുക. അവസാന മത്സരത്തില്‍ അവര്‍ ശ്രീലങ്കക്കു മുന്നില്‍ തകര്‍ന്നു. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് 48.1 ഓവറില്‍ 243, ശ്രീലങ്ക 44.2 ഓവറില്‍ രണ്ടിന് 244.
ഏഴിന് 123 ലേക്ക് തകര്‍ന്ന വിന്‍ഡീസിനെ പുതുമുഖം കീസി കാര്‍ടിയാണ് (96 പന്തില്‍ 87) ഉജ്വല ബാറ്റിംഗിലൂടെ കരകയറ്റിയത്. നാലു വിക്കറ്റെടുത്ത മഹീഷ് തീക്ഷണയാണ് അവരുടെ മുന്‍നിര കീറിമുറിച്ചത്.
പിന്നീട് ഓപണര്‍മാരായ പത്തും നിസങ്കയും (113 പന്തില്‍ 104) ദിമുത് കരുണരത്‌നെയും (92 പന്തില്‍ 83) ഓപണിംഗ് വിക്കറ്റില്‍ 190 റണ്‍സ് ചേര്‍ത്ത് അനായാസ വിജയത്തിന് അടിത്തറയിട്ടു. അജയ്യരായി മുന്നേറുന്ന ശ്രീലങ്ക ഫൈനലില്‍ നെതര്‍ലാന്റ്‌സുമായി ഏറ്റുമുട്ടും. രണ്ടു ടീമുകളും ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു.
സിംബാബ്‌വെ, നെതര്‍ലാന്റ്‌സ്, സ്‌കോട്‌ലന്റ് ടീമുകളും വിന്‍ഡീസിനെ തോല്‍പിച്ചിരുന്നു.






