ജിദ്ദ - കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ജിദ്ദ എയര്‍പോര്‍ട്ട് വഴി ഇറക്കുമതി ചെയ്ത തേനീച്ച കൂടുകള്‍ അടങ്ങിയ ബോക്‌സുകള്‍ക്കകത്ത് ഒളിപ്പിച്ച നിലയില്‍ 1,78,374 ലഹരി ഗുളികകള്‍ കണ്ടെത്തി. സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് തേനീച്ച കൂടുകള്‍ക്കകത്ത് ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. മയക്കുമരുന്ന് ശേഖരം പിടികൂടിയ ശേഷം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി ഏകോപനം നടത്തി, മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തതായി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)