Sorry, you need to enable JavaScript to visit this website.

VIDEO ഉപ്പുംമുളകും പരമ്പരയിലെ മുടിയന്‍ പൊട്ടിക്കരയുന്നു, സംവിധായകനെതിരെ ആരോപണം

കൊച്ചി- ഉപ്പുംമുളകും ജനപ്രിയ പരമ്പരയില്‍നിന്ന് നാല് മാസമായി ഒഴിവാക്കിയ മുടിയന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രേക്ഷകര്‍ക്കുമുന്നില്‍.  തുടക്കം മുതല്‍ പരമ്പരയുടെ ഭാഗമായി വിഷ്ണു-മുടിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന  താരമായ ഋഷി എസ് കുമാറാണ് ദുരനുഭവം പങ്കുവെക്കുന്നത്.
ബംഗളൂരുവില്‍ ജോലിക്ക് പോയ മുടിയന്‍ അവിടെ ഡ്രഗ് കേസില്‍ കുടുങ്ങി ജയിലിലായി എന്ന വിശദീകരണത്തോടെയാണ് തന്റെ റോള്‍ അവസാനിപ്പിക്കുന്നതെന്ന് ഋഷി എസ് കുമാര്‍ വെറൈറ്റി മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഉപ്പും മുളകും വീട്ടിലെ മൂത്ത മകന്റെ വേഷത്തിലായിരുന്നു നടന്‍. വിഷ്ണു എന്നാണ് ഋഷിയുടെ കഥാപാത്രത്തിന്റെ പേര്. മുടിയുടെ പേരില്‍ ശ്രദ്ധേയനായ ഋഷിക്ക് മുടിയന്‍ എന്നൊരു പേരുമുണ്ട്.
കുറെ എപ്പിസോഡുകളായി പ്രോഗ്രാമില്‍ മുടിയനില്ല. കഥയില്‍ കല്യാണത്തിന് ശേഷം മുടിയന്‍ ബംഗളൂരില്‍ ജോലിക്ക പോയതായിട്ടാണ് കാണിക്കുന്നത്. എന്നാല്‍, യഥാര്‍ത്ഥ സംഭവം അതല്ലെന്നാണ് മുടിയന്‍ ഇപ്പോള്‍ കരഞ്ഞുകൊണ്ട് പറയുന്നത്.   താന്‍ ഉപ്പും മുളകും സീരിയലില്‍ നിന്നും ഇറങ്ങാന്‍ കാരണം സംവിധായകന്‍ ഉണ്ണികൃഷ്ണനാണെന്നാണ് മുടിയന്‍ ആരോപിക്കുന്നത്.

 

Latest News