വിദേശത്തെ ആദ്യ ഐഐടി ക്യാമ്പസ് ടാന്‍സാനിയയില്‍

ന്യൂദല്‍ഹി- വിദേശത്തെ ആദ്യ ഐഐടി ക്യാമ്പസ് ടാന്‍സാനിയയിലെ സാന്‍സിബാറില്‍ ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഐഐടി മദ്രാസിന്റെ കാമ്പസ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. 

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും സാന്‍സിബാര്‍ പ്രസിഡന്റ് ഹുസൈന്‍ അലി മ്വിനിയുടെയും സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പുവെച്ചത്. കിഴക്കന്‍ ആഫ്രിക്കയുടെ തീരത്തുള്ള ടാന്‍സാനിയന്‍ ദ്വീപസമൂഹമാണ് സാന്‍സിബാര്‍. 

ഇന്ത്യയും ടാന്‍സാനിയയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദത്തിന്റെ പ്രതിഫലനമാണ് ക്യാമ്പസെന്നും ആഫ്രിക്കയിലും ഗ്ലോബല്‍ സൗത്തിലും ഉള്ള ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണിതെന്നും മന്ത്രാലയം പറഞ്ഞു. 

2023 ഒക്ടോബറില്‍ പ്രോഗ്രാമുകള്‍ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Latest News