ജിദ്ദ എഫ്-1 ഗ്രാന്റ്പ്രി തിയ്യതിയായി, ഇത്തവണ മാറ്റം

ജിദ്ദ - പുതിയ സീസണിലെ ഫോര്‍മുല വണ്‍ ഗ്രാന്റ്പ്രി കലണ്ടര്‍ പ്രഖ്യാപിച്ചു. ജിദ്ദ ഗ്രാന്റ്പ്രി 2024 മാര്‍ച്ച് ഏഴ് മുതല്‍ ഒമ്പത് വരെയാണ്. ഇത്തവണ ഫൈനല്‍ റെയ്‌സ് ശനിയാഴ്ചയായിരിക്കും. ഞായറാഴ്ച റമദാന്‍ ആരംഭിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മാറ്റം. ലോകത്തിലെ ഏറ്റവും വേഗമേറിയ സര്‍ക്യൂട്ടാണ് ജിദ്ദയിലേത്. കഴിഞ്ഞ സീസണില്‍ 1.4 ലക്ഷം പേര്‍ വീക്ഷിച്ച ജിദ്ദ റെയ്‌സില്‍ സെര്‍ജിയൊ പെരസായിരുന്നു വിജയി. 
ഈ സീസണില്‍ 24 റെയ്‌സുകളുണ്ടാവും. ആദ്യ രണ്ടു റെയ്‌സുകളും ശനിയാഴ്ചകളിലാണ്. ആദ്യത്തേത് ബഹ്‌റൈനിലാണ്. തുടര്‍ന്ന് ജിദ്ദയിലും. ലാസ്‌വെഗാസ് റെയ്‌സും ശനിയാഴ്ച നടത്തും. ഖത്തറിലും അബുദാബിയിലുമാണ് അവസാന റെയ്‌സുകള്‍. ഡിസംബറില്‍ സീസണ്‍ അവസാനിക്കും. 


 

Latest News