Sorry, you need to enable JavaScript to visit this website.

ഗതാഗത നിയമലംഘനത്തിന്റെ പിഴക്കെതിരെ പരാതി നൽകാമോ

ചോദ്യം: ഞാൻ മൂന്നു വർഷമായി ഒരേ റൂട്ടിൽ ബസ് ഓടിക്കുന്ന ഡ്രൈവർ ആണ്. ഓവർ സ്പീഡിന്റെ പേരിൽ എനിക്ക് ട്രാഫിക് നിയമ ലംഘനത്തിന് ഫൈൻ ലഭിച്ചു. 100 കിലോമീറ്റർ വേഗതയിൽ പോകാവുന്ന റോഡിൽ ഓവർ സ്പീഡ് നടത്തിയെന്നാണ് പറയുന്നത്. എന്നാൽ ഫൈൻ ചുമത്തിയ സമയം എന്റെ ബസിന്റെ വേഗത 97 കിലോമീറ്റർ ആയിരുന്നു. ഇതു ബന്ധപ്പെട്ടവരെ ബോധിപ്പിച്ച് പരിഹാരം കാണാൻ കഴിയുമോ?

ഉത്തരം: ട്രാഫിക് നിയമ ലംഘന വിഭാത്തെ സമീപിച്ച് തനിക്കെതിരായ നിയമ ലംഘനം ശരിയല്ലെന്ന് അവരെ ബോധ്യപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട പരാതിയും അവർക്കു സമർപ്പിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പരാതി പരിശോധിക്കുകയും നിങ്ങളുടെ വാദം ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്താൽ ഫൈനുമായി ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റിനെ അതറിയിക്കും. അതു പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പ് നിങ്ങളുടെ പേരിൽ ചുമത്തിയിരുന്ന ഫൈൻ പിൻവലിക്കാൻ നടപടി സ്വീകരിക്കും. ട്രാഫിക് ഡിപ്പാർട്ടുമെന്റിനെ സമീപിക്കുന്നതിനു മുമ്പ് ഓൺലൈനിൽ മുൻകൂട്ടി അനുമതി തേടിവേണം പോകാൻ. 

 

ചോദ്യം: കഴിഞ്ഞ മാസം ട്രാഫിക് നിയമലംഘനത്തിന് എനിക്ക് 3000 റിയാൽ ഫൈൻ ലഭിച്ചിരുന്നു. ഇതിനെതിരെ പരാതി സമർപ്പിച്ചിരുന്നു. എന്നാൽ അതിപ്പോഴും പരിഗണനയിലാണെന്ന മറുപടിയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഫൈൻ അടച്ചാൽ തന്റെ ഒബ്ജക്ഷൻ സ്വീകാര്യമാണെന്ന് അവർക്ക് ബോധ്യപ്പെട്ടാൽ അടച്ച തുക തിരിച്ചു ലഭിക്കുമോ?

ഉത്തരം: ഒബ്ജക്ഷൻ പരിശോധന സമിതി നിങ്ങളുടെ പരാതി പരിഗണിക്കുകയും നിങ്ങൾക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്താൽ നിങ്ങൾ അടച്ച തുക തിരികെ ലഭിക്കും. അനുകൂലമായാണ് വിധിയെങ്കിൽ നിങ്ങൾക്ക് പണം തിരിച്ചു ലഭിക്കാൻ പണം അടച്ച ബാങ്ക് വഴി തന്നെ അപേക്ഷ സമർപ്പിക്കാം. ബാങ്കിലെ സദാദ് വഴി റീഫണ്ടിന് അപേക്ഷിച്ചാൽ മതി. 

 

Latest News