ലോകകപ്പ് ലൈനപ്പായി, ലാസ്റ്റ് ബെര്‍ത്ത് നെതര്‍ലാന്റ്‌സിന്

ഹരാരെ - ഒക്ടോബറില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ചിത്രം തെളിഞ്ഞു. സ്‌കോട്‌ലന്റിനെ മറികടന്ന് നെതര്‍ലാന്റ്‌സ് അവസാന ബെര്‍ത്ത് സ്വന്തമാക്കി. സിംബാബ്‌വെയില്‍ നടക്കുന്ന യോഗ്യതാ ടൂര്‍ണമെന്റിലൂടെ രണ്ട് ടീമുകളാണ് ലോകകപ്പ് ടിക്കറ്റുറപ്പിച്ചത്. ശ്രീലങ്ക നേരത്തെ ബെര്‍ത്ത് നേടിയിരുന്നു. 
സൂപ്പര്‍ സിക്‌സിലെ നിര്‍ണായക മത്സരത്തില്‍ സ്‌കോട്‌ലന്റിന്റെ പ്രതീക്ഷകള്‍ തകര്‍ത്താണ് നെതര്‍ലാന്റ്‌സ് മുന്നേറിയത്. നാലു വിക്കറ്റിനായിരുന്നു ഡച്ച് ജയം. ബാസ് ഡി ലീഗ് 123 റണ്‍സടിക്കുകയും 52 റണ്‍സിന് അഞ്ചു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്ത് തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ചു. ഒമ്പതിന് 277 എന്ന സ്‌കോട്‌ലന്റ് സ്‌കോര്‍ 7.1 ഓവറും നാലു വിക്കറ്റും ശേഷിക്കെ നെതര്‍ലാന്റ്‌സ് മറികടന്നു. 
വെസ്റ്റിന്‍ഡീസിന്റെയും സിംബാബ്‌വെയുടെയും ലോകകപ്പ് വഴി മുടക്കിയ സ്‌കോട്‌ലന്റ് അവസാന കടമ്പയില്‍ വീണു.
 

Latest News