തിരിച്ചുവരവില്‍ മിച്ചലിന് സെഞ്ചുറി, കടിഞ്ഞാണ്‍ തിരിച്ചുപിടിച്ച് ഓസീസ്

ലണ്ടന്‍ - ആഷസ് പരമ്പരയിലെ നിര്‍ണായകമായ ഹെഡിംഗ്‌ലി ടെസ്റ്റില്‍ ഓസ്‌ട്രേലിയ നിയന്ത്രണം തിരിച്ചുപിടിച്ചു. അവസാന നിമിഷം നേരിയ പരിക്കു കാരണം വിട്ടുനില്‍ക്കേണ്ടി വന്ന കാമറൂണ്‍ ഗ്രീനിന് പകരം ടീമിലെത്തിയ മിച്ചല്‍ മാര്‍ഷാണ് ഓസീസിന്റെ തിരിച്ചടിക്ക് ചുക്കാന്‍ പിടിക്കുന്നത്. മിച്ചല്‍ 102 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. നാലിന് 85 ല്‍ കൈകോര്‍ത്ത മിച്ചലും (102 പന്തില്‍ 100 നോട്ടൗട്ട്) ട്രാവിസ് ഹെഡും (നോട്ടൗട്ട്) കൂടുതല്‍ നഷ്ടമില്ലാതെ സ്‌കോര്‍ 218 ലെത്തിച്ചു. സ്പിന്നര്‍ മുഈന്‍അലിയെ സിക്‌സറിനുയര്‍ത്തി 99 ലെത്തിയ മിച്ചല്‍ അടുത്ത പന്തില്‍ സിംഗിളെടുത്ത് സെഞ്ചുറി പൂര്‍ത്തിയാക്കി 
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് സന്ദര്‍ശകരുടെ മുന്‍നിര തകര്‍ത്തിരുന്നു. ഡേവിഡ് വാണറെ (4) ആദ്യ ഓവറില്‍ സ്റ്റുവാര്‍ട് ബ്രോഡ് പുറത്താക്കി. ഉസ്മാന്‍ ഖ്വാജയുടെ (13) സ്റ്റമ്പുകള്‍ മാര്‍ക്ക് വുഡ് തെറിപ്പിച്ചു. മാര്‍നസ് ലാബുഷൈനെ (21) ക്രിസ് വോക്‌സ് മടക്കി. നൂറാം ടെസ്റ്റ് കളിക്കുന്ന സ്റ്റീവ് സ്മിത്ത് (22) ബ്രോഡിന് വിക്കറ്റ് സമ്മാനിച്ചു.
 

Latest News