മുംബൈ - വെസ്റ്റിന്‍ഡീസ് പര്യടനത്തിനത്തിനെത്തിയ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ കളിക്കാരെ കാണാന്‍ വിഖ്യാത കരീബിയന്‍ ഓള്‍റൗണ്ടര്‍ ഗാരി സോബേഴ്സ് എത്തി. ബാര്‍ബഡോസില്‍ പരിശീലനം നടത്തുകയായിരുന്നു ഇന്ത്യന്‍ ടീം. കോച്ച് രാഹുല്‍ ദ്രാവിഡ് കളിക്കാരെ സോബേഴ്സിനും ഭാര്യക്കും പരിചയപ്പെടുത്തി.
അതിനിടെ വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി20 ടീമില്‍ മലയാളി വിക്കറ്റ്കീപ്പര്‍ സഞ്ജു സാംസണ് സ്ഥാനം പിടിച്ചു. വിക്കറ്റ്കീപ്പര്‍ ഇശാന് കിഷനും പതിനഞ്ചംഗ ടീമിലുണ്ട്. ഐ.പി.എല്ലിലെ മിന്നുന്ന പ്രകടനം ഇടങ്കൈയന്മാരായ യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ എന്നിവര്‍ക്കും ടീമില്‍ ഇടം നേടിക്കൊടുത്തു. ഇരുവരും ആദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്.
ഹാര്‍ദിക് പാണ്ഡ്യയാണ് ക്യാപ്റ്റന്‍. അഞ്ച് മത്സരങ്ങളാണ് കരീബിയയിലും അമേരിക്കയിലുമായി ഇന്ത്യയും വെസ്റ്റിന്‍ഡീസും കളിക്കുക. സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍. രോഹിത് ശര്‍മയെയും വിരാട് കോലിയെയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
ടീം: ഇശാന് കിഷന്, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ് , ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, അര്‍ഷദീപ് സിംഗ്, ഉംറാന്‍ മാലിക്, അവേഷ് ഖാന്, മുകേഷ് കുമാര്‍.






