ലണ്ടന്‍ -എട്ടാം സീഡ് ഗ്രീസിന്റെ മരിയ സക്കാരി വിംബിള്‍ഡണ്‍ ടെന്നിസിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. മുപ്പത്താറാം റാങ്കുകാരിയായ ഉക്രൈന്റെ മാര്‍ത്ത കോറ്റ്‌സ്യൂകാണ് ഗ്രീക്കുകാരിയെ മൂന്നു സെറ്റില്‍ അട്ടിമറിച്ചത്. 0-6 ന് ആദ്യ സെറ്റില്‍ നിലംപരിശായ കോറ്റ്‌സ്യൂക് 0-6, 7-5, 6-2 ന് ജയിച്ചു.
റഷ്യന്‍ കളിക്കാരെ വിലക്കിയതിനാല്‍ കഴിഞ്ഞ വര്‍ഷം വിട്ടുനില്‍ക്കേണ്ടി വന്ന പുരുഷ മൂന്നാം സീഡ് ഡാനില്‍ മെദവദേവ് ജയത്തോടെ തിരിച്ചെത്തി. വൈല്‍ഡ് കാര്‍ഡായി ടൂര്‍ണമെന്റിനെത്തിയ ആര്‍തര്‍ ഫെറിയെ മുന്‍ യു.എസ് ഓപണ്‍ ചാമ്പ്യന്‍ മൂന്നു സെറ്റില്‍ കീഴടക്കി.






