സാവൊപൗളൊ - റയല്‍ മഡ്രീഡിന്റെ ഇറ്റാലിയന്‍ പരിശീലകന് കാര്‍ലൊ ആഞ്ചലോട്ടിയെ കോച്ചായി കിട്ടണമെന്ന മോഹത്തില്‍ ഉറച്ച് ബ്രസീല്‍. അടുത്ത വര്‍ഷമാണ് റയലുമായുള്ള ആഞ്ചലോട്ടിയുടെ കരാര്‍ അവസാനിക്കുക. അതുവരെ താല്‍ക്കാലിക കോച്ചായി ഫെര്‍ണാണ്ടൊ ഡിനിസിനെ നിയമിച്ചു. അറുപത്തിനാലുകാരനായ ആഞ്ചലോട്ടിയുടെ കോച്ചിംഗില്‍ 2026 ലെ ലോകകപ്പ് കളിക്കണമെന്നാണ് ബ്രസീലിന്റെ പദ്ധതി. ആഞ്ചലോട്ടി ഇതുവരെ ഒരു കരാറിനും തയാറായിട്ടില്ലെന്നാണ് സൂചന.
നാല്പത്തൊമ്പതുകാരനായ ഡിനിസ് ഇപ്പോള്‍ ബ്രസീല്‍ ക്ലബ്ബ് ഫഌമിനന്‍സിന്റെ കോച്ചാണ്. ഫഌമിനന്സില് തുടര്‍ന്നു കൊണ്ടാണ് അദ്ദേഹം ബ്രസീല്‍ ടീമിനെ ലോകകപ്പിന്റെ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിന് ഒരുക്കുക. ഖത്തര്‍ ലോകകപ്പ് കഴിഞ്ഞയുടനെ ടിറ്റെ രാജി വെച്ച ശേഷം അണ്ടര്‍-20 കോച്ച് റമോണ്‍ മെനസസായിരുന്നു താല്‍ക്കാലിക കോച്ചായി പ്രവര്‍ത്തിച്ചിരുന്നത്. മെനസസിന്റെ കീഴില്‍ കളിച്ച മൂന്നു സൗഹൃദ മത്സരങ്ങളില്‍ രണ്ടും ബ്രസീല്‍ തോറ്റു.
ഡിനിസിനെ ഈയിടെ ബ്രസീല്‍ കളിക്കാരായ നെയ്മാറും തിയാഗൊ സില്‍വയുമൊക്കെ പ്രശംസിച്ചിരുന്നു. റിയോഡിജനീറോയിലെ ബ്രസീല്‍ സോക്കര്‍ കോണ്‍ഫെഡറേഷന്‍ ആസ്ഥാനത്ത് ഡിനിസിനെ അവതരിപ്പിച്ചു.
ബ്രസീലിന്റെ ദേശീയ കോച്ചാവുകയെന്നത് വലിയ അംഗീകാരവും സ്വപ്നസാക്ഷാല്ക്കാരവുമാണെന്ന് ഡിനിസ് പറഞ്ഞു. ഫഌമിനന്സില് ഡിനിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം വരരുതെന്നതിനാല് ഇതുവരെയുള്ള ചര്‍ച്ചകളെല്ലാം രഹസ്യമായാണ് നടത്തിയതെന്ന് ബ്രസീല്‍ സോക്കര്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു. പന്ത് കൈവശം വെക്കുകയും പിന്നില്‍ നിന്ന് ആക്രമണം തുടങ്ങുകയും ചെയ്യുന്ന ശൈലിക്കുടമയാണ് ഡിനിസ്.
അടുത്ത കോപ അമേരിക്ക ടൂ്രര്ണമെന്റ് 2024 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്കയിലാണ്. അപ്പോഴേക്കും ആഞ്ചലോട്ടിയെ ലഭ്യമാവുമെന്നാണ് ബ്രസീല്‍ കോണ്‍ഫെഡറേഷന്‍ പ്രതീക്ഷിക്കുന്നത്. അതുവരെ ഡിനിസ് ചുമതലയിലുണ്ടാവും. ലോകകപ്പ് യോഗ്യതാ റൗ്ണ്ടിലെ പ്രധാന മത്സരം നവംബര്‍ നിലവിലെ ലോക ചാമ്പ്യന്മാരായ അര്ജന്റീനക്കെതിരെയാണ്. സെപ്റ്റംബര്‍ ഏഴിന് ബൊളീവിയക്കെതിരായ ഹോം മത്സരത്തോടെയാണ്. ബ്രസീലിനെ ഒരു വിദേശി പരിശീലിപ്പിച്ചിട്ട് 60 വര്‍ഷമായി.






