മീററ്റ് - ഉത്തര്‍പ്രദേശില്‍ നടന്ന വാഹനാപകടത്തില്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ട് മുന്‍ ഇന്ത്യന്‍ പെയ്‌സ്ബൗളര്‍ പ്രവീണ്‍കുമാറും മകനും. അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനം പ്രവീണിന്റെ കാറില്‍ ഇടിച്ചുകയറുകയായിരുന്നു. കാര്‍ തകര്‍ന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കിഴക്കന്‍ ദല്‍ഹിയിലെ പാണ്ഡവ് നഗറില്‍ നിന്ന് വരികയായിരുന്നു പ്രവീണും മകനും. മീററ്റിലെ മുള്‍ത്താന്‍ നഗറിലാണ് പ്രവീണിന്റെ താമസം.
പ്രവീണ്‍ ഇന്ത്യക്കു വേണ്ടി ആറ് ടെസ്റ്റും 68 ഏകദിനങ്ങളും 10 ട്വന്റി20 കളും കളിച്ചിട്ടുണ്ട്. 119 ഐ.പി.എല്‍ മത്സരങ്ങളിലും ഇറങ്ങി.






