ആ മുറി സെക്‌സിന്  ഉപയോഗിക്കരുത് -വിംബിള്‍ഡണ്‍

ലണ്ടന്‍ - വിംബിള്‍ഡണില്‍ പന്ത്രണ്ടാം കോര്‍ടിനടുത്ത മുറി പ്രാര്‍ഥനക്കും ധ്യാനത്തിനും കുഞ്ഞുങ്ങളെ മുലയൂട്ടാനും മറ്റും ഉദ്ദേശിച്ചുള്ളതാണെന്ന് അത് പ്രണയജോഡികള്‍ ലൈംഗികവേഴ്ചക്ക് ഉപയോഗിക്കരുതെന്നും ഗ്രാന്റ്സ്ലാം അധികൃതരുടെ താക്കീത്. പ്രാര്‍ഥനക്കെത്തുന്ന പലരും അവിടത്തെ ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നു പോയിട്ടുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തി. 
നീളന്‍ വസ്ത്രമിട്ട യുവതിക്കൊപ്പം ഒരാള്‍ കള്ളച്ചിരിയുമായി ഇറങ്ങിവരുന്നതും ലൈംഗികചേഷ്ടകളുടെ ശബ്ദം കേട്ടതുമൊക്കെയാണ് മുന്നറിയിപ്പ് നല്‍കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. 
ഈ മുറി വിംബിള്‍ഡണിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണെന്നും അതിന്റെ പവിത്രത മാനിക്കണമെന്നും ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നിസ് ക്ലബ്ബ് സി.ഇ.ഒ സാലി ബോള്‍ടണ്‍ ആവശ്യപ്പെട്ടു.
 

Latest News