മിലാന് - എ.സി മിലാന്റെ സൂപ്പര്‍ താരം സാന്ദ്രൊ ടൊണാലി സൗദി ഉമസ്ഥതയിലുള്ള ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസിലിലേക്ക് മാറി. മിലാന്റെ ഭാവി നായകനായി കരുതപ്പെട്ട കളിക്കാരനാണ് ടൊണാലി. പൗളൊ മാല്‍ദീനിയെയും ഫ്രാങ്കൊ ബറേസിയെയും പോലെ ആരാധാകരാല് വാഴ്ത്തപ്പെടണമെന്നാണ് ആഗ്രഹമെനന് പലതവണ ഇരുപത്തിമൂന്നുകാരന് പറഞ്ഞിട്ടുണ്ട്. ആദ്യ സീസണില്‍ മങ്ങിയപ്പോള്‍ പ്രതിഫലം കുറച്ച് ക്ലബ്ബില്‍ തുടരാന്‍ മിഡ്ഫീല്‍ഡര്‍ തയാറായിരുന്നു. 2022 ല്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരായി പ്രതാപകാലത്തിലേക്ക് തിരിച്ചുവരാന്‍ മിലാനെ സഹായിച്ചത് ടൊണാലിയുടെ ഉജ്വല പ്രകടനത്തോടെയാണ്.






