ബംഗളൂരു- സാഫ് (സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പ്) ചാംപ്യൻഷിപ്പിന്റെ കലാശപോരാട്ടം പകുതി സമയം പിന്നിടുമ്പോൾ ഇന്ത്യയും കുവൈത്തും ഓരോ ഗോൾ നേടി. മത്സരത്തിന്റെ പതിനാറാമത്തെ മിനിറ്റിൽ കുവൈത്തിന്റെ അൽ ഖാലിദിയാണ് ആദ്യ ഗോൾ നേടിയത്. ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്നെ അൽ ഖാലിദി ഇന്ത്യൻ ഗോളിയെ മറികടക്കുകയായിരുന്നു.
ഇതിന് പിന്നാലെ സുനിൽ ഛേത്രിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. എന്നാൽ 39-ാം മിനിറ്റിൽ ഇന്ത്തയുടെ ചാങ്ദേ ഗോൾ തിരിച്ചടിച്ചു. ആശിഖ് കുരുണിയനിൽനിന്ന് സുനിൽ ഛേത്രിയിലേക്കും ഛേത്രിയിൽനിന്ന് സഹലിലേക്കും പിന്നീട് ഛാങ്തേയിലേക്കും നീങ്ങിയ പന്ത് കുവൈത്തിന്റെ ഗോൾ വല ചുംബിച്ചാണ് അവസാനിച്ചത്.