ന്യൂദല്ഹി -കഴിഞ്ഞ സീസണിലെ മികച്ച കളിക്കാരെയും കോച്ചുമാരെയും അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷന് പ്രഖ്യാപിച്ചു. ഗോകുലം കേരള എഫ്.സിയുടെ മലയാളി ഗോളടിയന്ത്രം ഷില്ജി ഷാജിയാണ് വനിതകളിലെ ഭാവി വാഗ്ദാനം. വനിതാ കോച്ച് ഓഫ് ദ ഇയറായി പി.വി പ്രിയ തെരഞ്ഞെടുക്കപ്പെട്ടു.
ഒഡിഷ എഫ്.സിക്ക് സൂപ്പര് കപ്പ് വിജയം സമ്മാനിച്ച ക്ലിഫോഡ് മിരാന്ഡയാണ് മികച്ച പുരുഷ കോച്ച്. മികച്ച താരങ്ങളായി ലാലിന്സുവാല ചാംഗ്ടെയും മനീഷ കല്യാണും തെരഞ്ഞെടുക്കപ്പെട്ടു. ഭാവി വാഗ്ദാനമായി പുരുഷ വിഭാഗത്തില് ബഹുമതി കിട്ടിയത് ആകാശ് മിത്രക്കാണ്.






