അന്നസ്‌റിനെ നൈക്കി സ്‌പോണ്‍സര്‍ ചെയ്യും

റിയാദ് -ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ കളിക്കുന്ന സൗദി പ്രൊ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബ് അന്നസ്‌റിന്റെ ജഴ്‌സി അടുത്ത സീസണില്‍ നൈക്കി സ്‌പോണ്‍സര്‍ ചെയ്യും. ഈ മാസാവസാനം ജപ്പാന്‍ പര്യടനത്തില്‍ പുതിയ ജഴ്‌സി അന്നസ്ര്‍ ടീം ധരിച്ചു തുടങ്ങും. 
സൗദി ഫുട്‌ബോളിലേക്കുള്ള പ്രമുഖ താരങ്ങളുടെ ഒഴുക്ക് തുടരുന്നു. പോര്‍ചുഗീസ് വിംഗര്‍ ജോടയും ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ മാഴ്‌സെലൊ ബ്രോസവിച്ചും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാഡുമാണ് ഏറ്റവുമൊടുവില്‍ സൗദി സോക്കറിന്റെ ഭാഗമായത്.  
ഒമ്പത് സീസണിലായി ഇന്റര്‍ ജഴ്‌സിയില്‍ കളിക്കുന്ന ബ്രോസവിച്ചിന്റെ അവസാന മത്സരം കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഇന്റര്‍ മിലാനെ നയിച്ചത് ബ്രോസവിച്ചാണ്. അന്നസ്‌റില്‍ വര്‍ഷം രണ്ടരക്കോടിയായിരിക്കും ബ്രോസവിച്ചിന്റെ പ്രതിഫലം. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍.
 

Latest News