ബംഗളൂരു- ഫെഡറേഷന്‍ കപ്പ് ടൂര്‍ണമെന്റ് പുനരാരംഭിക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു. 2023-24 സീസണ്‍ മുതല്‍ ഫെഡറേഷന്‍ കപ്പായിരിക്കും ഇന്ത്യയിലെ ഏറ്റവും പ്രധാന ആഭ്യന്തര ലീഗെന്ന് എ.ഐ.എഫ്.എഫ് പ്രഖ്യാപിച്ചു.
അഞ്ച് പുതിയ ടീമുകള്‍ക്ക് ഐ-ലീഗില്‍ പ്രവേശനം നല്‍കും. വൈ.എം.എസ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (വാരാണസി, ഉത്തര്‍പ്രദേശ്), നാംധാരി സീഡ്‌സ് (ഭൈനിസാഹിബ്, പഞ്ചാബ്), നിമിദ യുനൈറ്റഡ് (ബംഗളൂരു, കര്‍ണാടക), കോണ്‍കേറ്റനേറ്റ് (ദല്‍ഹി), ബങ്കര്‍ഹില്‍ (അംബാല, ഹരിയാന) ടീമുകളാണ് ഐ-ലീഗില്‍ കളിക്കുക.






