മയക്കുമരുന്നുമായി ഒമാനിലേക്ക് കടന്ന നാല് പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കത്ത്- മയക്കുമരുന്നുമായി അനിധികൃതമായി ഒമാനില്‍ പ്രവേശിച്ച ഏഷ്യക്കാരായ നാല് പ്രവാസികള്‍ അറസ്റ്റിലായി. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലാണ് ഇവര്‍ പിടിയിലായതെന്ന്  റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) അറിയിച്ചു.
മോര്‍ഫിന്‍, ഹെറോയിന്‍, ക്രിസ്റ്റല്‍ എന്നിവ കൈവശം വെച്ചതിനും അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതിനുമാണ് ഏഷ്യന്‍ പൗരത്വമുള്ള നാല് പേരെ സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായിവരികയാണ്.

 

Latest News