ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി താരം മിന്നുമണി

മുംബൈ- ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി താരം ഇടം നേടി. വയനാട് സ്വദേശി മിന്നു മണിയാണ് ഇന്ത്യന്‍ വനിതാ ദേശീയ ക്രിക്കറ്റ് ടീമില്‍ സ്ഥാനം നേടിയത്. ട്വന്റി- 20 ടീമിലാണ് മിന്നു ഉള്‍പ്പെട്ടത്.

ഇടങ്കൈ ബാറ്ററും ഓഫ്‌സ്പിന്നറുമായ 24കാരിയായ മിന്നു  വനിതാ ഐ. പി. എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ടീമില്‍ അംഗമായിരുന്നു. 

അതിനിടെ ബംഗ്ലാദേശ് പര്യടന ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിനെയും പേസ് ബൗളര്‍ രേണുക സിങ്ങിനെയും ഒഴിവാക്കി. ഇരുവരെയും പുറത്താക്കാനുള്ള കാരണം ബി. സി. സി. ഐ വെളിപ്പെടുത്തിയിട്ടില്ല. പേസ് ബൗളര്‍ ശിഖ പാണ്ഡെ, ഇടങ്കൈ സ്പിന്നര്‍ രാജേശ്വരി ഗെയ്ക്ക്വാദ്, രാധ യാദവ് എന്നിവരാണ് പുറത്തായ മറ്റു പ്രമുഖ താരങ്ങള്‍. 

ഏകദിന, ട്വന്റി- 20 ടീമുകളുടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനെയുമാണ്.

Latest News