ബംഗളൂരു- സാഫ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീം ഫൈനലിൽ. ലെബനോണെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യയുടെ രണ്ടിനെതിരെ നാലുഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ലെബനോണിന്റെ ആദ്യത്തെയും നാലാമത്തെയും ശ്രമം ഗോളായില്ല. അതേസമയം ഇന്ത്യയുടെ മുഴുവൻ ശ്രമങ്ങളും ഗോളായി. ലെബനോണിന്റെ ആദ്യ ശ്രമം ഇന്ത്യൻ ഗോളി തടുത്തപ്പോൾ നാലാമത്തെ അടി പോസ്റ്റിന് മുകളിലൂടെ പറന്നു. മുഴുവൻ സമയത്തും ഇരു ടീമുകളും ഗോളടിക്കാതെ വന്നതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ട് വിജയികളെ തീരുമാനിച്ചത്. സാഫിൽ നിലവിലുള്ള ജേതാക്കളാണ് ഇന്ത്യ. ഫൈനലിൽ കുവൈത്താണ് ഇന്ത്യയുടെ എതിരാളികൾ.